---
title: "കണ്ണൂർ ചെമ്പൻതോട്ടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സജിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Kannur Chembanthotty Missing Person Body Found After Three Day Search"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380112/kannur-chembanthotty-missing-saji-body-found-three-day-search-27082026`"
published_at: "2026-08-27T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fd97dc0ec6_1000257314.jpg"
keywords: ["Kannur", "Chembanthotty", "Sreekandapuram"]
---

# കണ്ണൂർ ചെമ്പൻതോട്ടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സജിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കണ്ണൂർ**: ചെമ്പൻതോട്ടി പള്ളത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മുതുകാട്ടിൽ സജിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പൻതോട്ടി തോപ്പിലായി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസമായി നടത്തുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കണ്ണൂർ**: ചെമ്പൻതോട്ടി പള്ളത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മുതുകാട്ടിൽ സജിയുടെ മൃതദേഹം കണ്ടെത്തി. ചെമ്പൻതോട്ടി തോപ്പിലായി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസമായി നടത്തുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ്, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ.വി രാമകൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി കുഞ്ഞിരാമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഝാൻസി ജോസഫ് കൊല്ലമന, കൗൺസിലർമാരായ വർഗീസ് നിടിയകാലായിൽ, എൻ. പ്രമോദ്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ പി.വി, ശ്രീകണ്ഠപുരം സർക്കിൾ ഇൻസ്പെക്ടർ, റവന്യൂ ഉദ്യോഗസ്ഥർ, മഹിളാ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് ഷിനോ സിബി തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്തു.

തിരുവോണ ദിനത്തിന്റെ ആഘോഷങ്ങൾക്കിടയിലും സജിയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു നാട്ടുകാരും രക്ഷാപ്രവർത്തകരും. കുടുംബത്തിന്റെയും നാട്ടുകാരുടെയും വേദനയിൽ പങ്കുചേർന്ന്, സജിയെ എത്രയും വേഗം കണ്ടെത്താനാകട്ടെയെന്ന പ്രാർത്ഥനയോടെ നാടൊന്നാകെ കാത്തിരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380112/kannur-chembanthotty-missing-saji-body-found-three-day-search-27082026`)